ഭിന്നശേഷി കുട്ടികളുടെ സമഗ്ര ക്ഷേമം : ഡ്രാമ തെറാപ്പിക്ക് തുടക്കം
ഭിന്നശേഷി കുട്ടികളുടെ സമഗ്ര ക്ഷേമം : ഡ്രാമ തെറാപ്പിക്ക് തുടക്കം

ഇടുക്കി : കട്ടപ്പന ബി.ആർ.സിയുടെ നേതൃത്വത്തിൽ തടിയമ്പാട് പാസ്റ്ററൽ സെന്ററിൽ വച്ച് ഡ്രാമ തെറാപ്പിക്ക് തുടക്കമായി. ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഡ്രാമ തെറാപ്പി.
കഥകളിലൂടെയും കളികളിലൂടെയും ഭിന്നശേഷി കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
കുട്ടികളും രക്ഷിതാക്കളുമുൾപ്പെടെ അൻപതോളം പേർ പരിപാടിയിൽ പങ്കെടുത്തു. മരിയാപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ ഷാജു പോൾ ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബിആർസി ബി.പി.സി ഷാജിമോൻ കെ.ആർ അധ്യക്ഷത വഹിച്ചു. ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ബിആർസി ട്രയ്നർ ഗിരിജാകുമാരി എൻ.വി, വിദ്യാഭ്യാസ കോ ഓർഡിനേറ്റർ അജിത്ത് മോഹൻദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?






