അയ്യപ്പന്‍കോവിലില്‍ ഞാറ്റുവേല ചന്തയും കൃഷി സഭയും സംഘടിപ്പിച്ചു
അയ്യപ്പന്‍കോവിലില്‍ ഞാറ്റുവേല ചന്തയും കൃഷി സഭയും സംഘടിപ്പിച്ചു

ഇടുക്കി: അയ്യപ്പന്‍കോവില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കൃഷി സഭകളും സംഘടിപ്പിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ ' ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുമായി ഭാഗമായാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. വിവിധയിനത്തില്‍പ്പെട്ട അഞ്ചോളം പച്ചക്കറി തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും കര്‍ഷകരില്‍ നിന്നും വിവിധയിനം വിളകളുടെ വിത്തുകള്‍ ശേഖരിക്കുകയും ചെയ്തു. പരിപാടിയില്‍ അയ്യപ്പന്‍കോവില്‍ കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവേല്‍, പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലായില്‍ ,കൃഷി ഓഫീസിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






