ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണയും
ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണയും

ഇടുക്കി: ഉപ്പുതറ സര്‍ക്കാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരുടെയും മരുന്നുകളുടെയും കുറവില്‍ പ്രതിഷേധിച്ച് ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സമരം ബിജെപി ജില്ലാ പ്രസിഡന്റ് സി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നല്‍കുന്നതല്ലാതെ നടപ്പിലാക്കാന്‍ പീരുമേട് എംഎല്‍എക്ക് സാധിക്കുന്നില്ലന്നും, അതിന്റെ ഒരു ഭാഗമാണ് ഇന്ന് ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രി നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആദിവാസി തോട്ടം മേഖലയില്‍ നിന്നുമുള്ള നിരവധി ആളുകളുടെ ഏക ആശ്രയമാണ് ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രി. ജില്ലയിലെ ത്രിതല പഞ്ചായത്തുകളും, സംസ്ഥാന ഭരണവും എല്‍ഡിഎഫ് ആണ് കൊണ്ടാടുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് ആവശ്യമായ യാതൊരു സേവനവും ഭരണകര്‍ത്താക്കളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും, അതിന് ഉത്തമ ഉദാഹരണമാണ് പീരുമേട്ടിലെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെന്നും ബിജെപി ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കാന്‍ ഒപ്പുശേഖരണം നടത്തി. സമര പരിപാടിയില്‍ ജില്ലാ സെക്രട്ടറി എ വി മുരളീധരന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍ , കെ കെ രാജപ്പന്‍, ജെയിംസ് ജോസഫ്, കുര്യാക്കോസ് ജോസഫ്, എന്‍ ടി വിജയന്‍, റെജി വട്ടക്കുഴി, എബി സുനില്‍, സി വി മധു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






