വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് വ്യാപാരികള്‍
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് വ്യാപാരികള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കുറ്റാരോപിതന്റെ ബന്ധു കൈയേറ്റം ചെയ്ത സാഹചര്യത്തില്‍ കുടുംബത്തിന് സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റി മറ്റൊരാളെ നിയമിക്കണം. കേസില്‍ തുടരന്വേഷണം ഉണ്ടാകണമെന്നും കുറ്റവാളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഷിബു എം തോമസ്, കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ്, പി എന്‍ രാജു, സനൂപ് പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






