കാര്‍ ഡ്രൈവര്‍ മദ്യലഹരിയില്‍: തെറ്റായ ദിശയില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് ഇടശേരി ജങ്ഷനില്‍ ഗതാഗതം തടസപ്പെട്ടു
കാര്‍ ഡ്രൈവര്‍ മദ്യലഹരിയില്‍: തെറ്റായ ദിശയില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് ഇടശേരി ജങ്ഷനില്‍ ഗതാഗതം തടസപ്പെട്ടു

ഇടുക്കി: മദ്യലഹരിയിലായ കാര്‍ ഡ്രൈവര്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കട്ടപ്പന ഇടശേരി ജങ്ഷനില്‍ ഗതാഗതം തടസപ്പെട്ടു. ഇതിനെ തുടര്‍ന്ന് തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയില്‍ ഏറെ നേരം വാഹനങ്ങള്‍ കുടുങ്ങി. തെറ്റായ ദിശയിലാണ് ഇയാള്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
What's Your Reaction?