ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: കോണ്‍ഗ്രസ് ധര്‍ണ നടത്തി
ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. നിയോജക മണ്ഡലം കണ്‍വീനര്‍ ബെന്നി തുണ്ടതില്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും തോട്ടം തൊഴിലാളികളും കര്‍ഷകരും അതിവസിക്കുന്ന മേഖലയാണ് ഉടുമ്പന്‍ചോല. സാധരണകാരുടെ ഏകയാശ്രയമായ കുടുമ്പരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. മുമ്പ് 3 ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. പല ദിവസങ്ങളിലും ഒപി പോലും തടസപ്പെടുന്നു. രാവിലെ 2 ഡോക്ടര്‍മാരുടെയും ഉച്ചയ്ക്കുശേഷം ഒരു ഡോക്ടറുടെയും സേവനം ലഭ്യമായിരുന്ന ആശുപത്രിയിലാണ് പ്രതിസന്ധി. ആവശ്യത്തിനുള്ള മരുന്നുകള്‍ പോലും ഇല്ല. റോട്ടറി ക്ലബ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റും ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല. മണ്ഡലം പ്രസിഡന്റ് ബിജു ഇടുക്കാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ എന്‍ മണി, പി ഡി ജോര്‍ജ്, ടിബിന്‍ ജോര്‍ജ്, പാല്‍രാജ്, ബാബു എഴുപതില്‍ചിറ, സൂസമ്മ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






