എഎപി എറണാകുളം ജില്ലാ വോളന്റീയര്‍ മീറ്റ് നടത്തി
എഎപി എറണാകുളം ജില്ലാ വോളന്റീയര്‍ മീറ്റ് നടത്തി

ഇടുക്കി: ആംആദ്മി പാര്‍ട്ടി എറണാകുളം ജില്ലാ വോളന്റിയര്‍ മീറ്റ് പാലാരിവട്ടം വ്യാപാരഭവനില്‍ നടന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഖാദര്‍ മാലിപ്പുറം ഉദ്ഘാടനം ചെയ്തു. ആംആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ പ്രവര്‍ത്തനം കാലഘട്ടത്തിന് അനിവാര്യമായ രണ്ടാം സ്വാതന്ത്ര സമര പോരാട്ടമാണെന്നും ദേശീയ രാഷ്ട്രീയത്തില്‍ യുപിയെ സര്‍ക്കാരിന്റെ കാലത്ത് ഭരണ പങ്കാളിത്തത്തിന് ക്ഷണിച്ചപ്പോള്‍ ക്ഷണം നിരസിച്ചതാണ് ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്നും പില്‍ക്കാലത്ത് അന്നത്തെ ഇടതുപക്ഷ തീരുമാനം തെറ്റായിപ്പോയത് നേതാക്കള്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. പൗലോസ് കാച്ചപ്പിള്ളി അധ്യക്ഷനായി. പാര്‍ട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി അഡ. നവീന്‍ ജി. നാഥാണി മുഖ്യപ്രഭാഷണം നടത്തി. ജനക്ഷേമ രാഷ്ട്രീയവും ചിട്ടയായ പ്രവര്‍ത്തനവും ഏകോപിച്ച് തദേശ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ ഷക്കിര്‍ അലി, റെനി സ്റ്റീഫന്‍, സംസ്ഥാന ട്രഷറര്‍ മോസസ് ഹെന്‍ട്രി, ജോബിന്‍ എറണാകുളം, ഷൗക്കത്തലി എരോത്ത്, ജില്ലാ സെക്രട്ടറി സുജിത് സുകുമാരന്‍, മുസ്തഫ തോപ്പില്‍, ലിസി ക്ലീറ്റസ്, ഗോപിനാഥന്‍ കെ സ്, ഐസക്ക് പോള്‍, വില്‍സന്റ് ജോണ്‍, ബിജു പി തോമസ്, കാമില വില്‍സന്‍, സെലിന്‍ ജോണ്‍സന്‍, തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജോസി ജോര്‍ജ്, സെക്രട്ടറി തോമസ് പോള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






