ഉപ്പുതറ ടൗണിലെ കനാല്‍ ശുചീകരണം: റോഡരികില്‍ തള്ളിയ മണ്ണ് കാല്‍നട, വാഹനയാത്രികര്‍ക്ക് ഭീഷണി
ഉപ്പുതറ ടൗണിലെ കനാല്‍ ശുചീകരണം: റോഡരികില്‍ തള്ളിയ മണ്ണ് കാല്‍നട, വാഹനയാത്രികര്‍ക്ക് ഭീഷണി

ഇടുക്കി: ഉപ്പുതറ ടൗണില്‍ കനാല്‍ ശുചീകരിക്കുന്നതിനായി റോഡിലേക്ക് തള്ളിയ മണ്ണ് കാല്‍നട, വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. രണ്ട് മാസം മുമ്പാണ് പിഡബ്ല്യുഡി കനാല്‍ ശുചീകരിച്ചത്. അന്ന് കനാലില്‍ നിന്നെടുത്ത മണ്ണ് റോഡരികില്‍ തള്ളി. പിന്നീട് ഇത് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. ഇവിടെ നിന്നാണ് പൊലീസ് സ്റ്റേഷന്‍ ഭാഗത്തേയ്ക്കും വളകോട് ഭാഗത്തേയ്ക്കും വാഹനങ്ങള്‍ തിരിയുന്നത്. ഇവിടെ വളവ് ഉള്ളതിനാല്‍ കൂടി ഇരുഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കാതെ വരുന്നത് ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. കനാലിന്റെ ഇരുഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്യാനെടുത്ത വലിയ കുഴികള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കാല്‍നയത്രികര്‍ അപകടത്തില്‍പെടുന്നതിന് കാരണമാകും. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ റോഡിലെ മണ്ണ് നീക്കം ചെയ്യുകയും കനാലിന്റെ വശങ്ങളിലുള്ള കുഴികള്‍ അടച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






