ചോറ്റുപാറ കൈത്തോട്ടില്‍ കുടങ്ങിയ വളര്‍ത്തുനായയെ രക്ഷപ്പെടുത്തി സുന്ദര്‍ കണ്ണന്‍
ചോറ്റുപാറ കൈത്തോട്ടില്‍ കുടങ്ങിയ വളര്‍ത്തുനായയെ രക്ഷപ്പെടുത്തി സുന്ദര്‍ കണ്ണന്‍

ഇടുക്കി: കഴിഞ്ഞ 4 ദിവസം ചോറ്റുപാറ കൈത്തോട്ടിലെ വെള്ളത്തില്‍ കുടങ്ങിയ വളര്‍ത്തുനായയെ സുന്ദര്‍ കണ്ണന്‍ രക്ഷപ്പെടുത്തി. തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വളര്‍ത്തുനായ ഒഴുക്കില്‍പ്പെടുകയായിരുന്നു. സെന്റ് ജോസഫ് സ്‌കൂളിന് സമീപമുള്ള തുരുത്തില്‍ കയറിനിന്ന നായയുടെ വീഡിയോ പ്രദേശവാസി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇത് കണ്ടാണ് സുന്ദര്‍ കണ്ണന്‍ എത്തിയത്. ബോട്ടുമായെത്തിയ ഇദ്ദേഹം നായയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.
What's Your Reaction?






