കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ ഡോക്ടറില്ല: വണ്ടിയിടിച്ച് വഴിയില്‍ കിടന്ന പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി: ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ ഡോക്ടറില്ല: വണ്ടിയിടിച്ച് വഴിയില്‍ കിടന്ന പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി: ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ഇടുക്കി: കട്ടപ്പനയില്‍ വാഹനം തട്ടി ഗുരുതരാവസ്ഥയില്‍ റോഡില്‍കിടന്ന പൂച്ചയെ രക്ഷിക്കാന്‍ യുവാവ് നടത്തിയ ശ്രമം വിഫലമായി. കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെയാണ് കട്ടപ്പന സ്വദേശി റോഡില്‍ പൂച്ചയെ ഗുരുതരാവസ്ഥയില്‍ കണ്ടത്. ഉടന്‍ സിപിആര്‍ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. വൈകാതെ പൂച്ച ചത്തു. കട്ടപ്പന മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലായിട്ട് 6 മാസമായി. നിലവില്‍ ഒരു അറ്റന്‍ഡര്‍ മാത്രമാണുള്ളത്. മുമ്പ് 3 ഡോക്ടര്‍മാര്‍ ഇവിടെ ജോലി ചെയ്തിരുന്നു. സീനിയര്‍ ഡോക്ടര്‍ സേവനത്തില്‍നിന്ന് വിരമിച്ചു. ഒരാള്‍ സ്ഥലം മാറിപ്പോകുകയും മറ്റൊരാള്‍ പ്രസവാവധിയിലുമാണ്. സമീപ പ്രദേശങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് ഈ ആശുപത്രിയുടെ ചുമതല. എന്നാല്‍, പല ദിവസങ്ങളിലും ഇവര്‍ എത്താറില്ല.വളര്‍ത്തുമൃഗങ്ങളെ പരിചരിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് ആശുപത്രിയുടെ സേവനം ലഭിക്കുന്നില്ല. മെച്ചപ്പെട്ടരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം അധികൃതരുടെ അനാസ്ഥയില്‍ താളംതെറ്റിയിരിക്കുന്നത്. ഒഴിവുകള്‍ നികത്താത്തത് ജനരോഷത്തിനുകാരണമാകുന്നു.
What's Your Reaction?






