കരിമല ഫാത്തിമ മാതാ പള്ളി പശ്ചാത്തലമാക്കി നിര്‍മിച്ച അമ്മേ നിന്‍ എന്ന സംഗീത ആല്‍ബം പുറത്തിറക്കി
കരിമല ഫാത്തിമ മാതാ പള്ളി പശ്ചാത്തലമാക്കി നിര്‍മിച്ച അമ്മേ നിന്‍ എന്ന സംഗീത ആല്‍ബം പുറത്തിറക്കി

ഇടുക്കി: പശ്ചാത്താപത്തിലൂടെയുള്ള പ്രാര്‍ഥനയില്‍ മാതാവിന്റെ ഇടപെടല്‍ പ്രമേയമാക്കി രാജാക്കാട് കരിമല ഫാത്തിമ മാതാ പള്ളി പശ്ചാത്തലമാക്കി അമ്മേ നിന്‍ എന്ന സംഗീത വീഡിയോ ആല്‍ബം പുറത്തിറക്കി. ആല്‍ബത്തിന്റെ പ്രകാശനകര്‍മം പള്ളിവികാരി ഫാ. ആന്റണി പാറക്കടവില്‍ നിര്‍വഹിച്ചു. ആത്മീയതിയില്‍നിന്ന് വഴിമാറി സഞ്ചരിക്കുകയും പിന്നീട് പശ്ചാത്താപത്തിലൂടെയുള്ള പ്രര്‍ത്ഥനയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നതുമാണ് പ്രമേയം. സ്‌നേഹ കമ്യൂണിക്കേഷന്റെ ബാനറില്‍ സാജു ചെമ്മലക്കുഴിയാണ് നിര്‍മാണം. പ്രശസ്ഥ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ആന്റണി മുനിയറ എഴുതിയ വരികള്‍ക്ക് എന്‍ എം ജോയി സംഗീത സംവിധാനം നിര്‍വഹിച്ച് വില്‍സരാജാണ് ആലപിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ജോജി ജോണ്‍ ക്യാമറ ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് രാജാക്കാടാണ്. എഡിറ്റിങ് അരുണ്‍ രാജുവാണ്. പള്ളിവികാരി ഫാ. ആന്റണി പാറക്കടവില്‍, സിസ്റ്റര്‍ ജോമി എസ് എച്ച്, സന്ദീപ് രാജാക്കാട്, ചിന്നമ്മ ജോയി, ദീപ്തി മോനായി, നീതു ജീയോ, അഷിന്‍ ഷാജി, നമിതാ പി എം എന്നിവര്‍ പ്രധാന വേഷമിട്ടു. ഒപ്പം ഒരിടവകയിലെ ഭൂരിഭാഗം ആളുകളും ആല്‍ബത്തിന്റെ ഭാഗമായി എന്ന പ്രത്യേകതയും ഉണ്ട്. വിജയകരമായി പൂര്‍ത്തികരിച്ച് പുറത്തിറക്കിയ ആല്‍ബത്തിന്റ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിജി സി ജെ ആണ്. സാങ്കേതിക സഹായങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പള്ളി കൈക്കാരന്മാരായ ജിയോ കാവാലത്ത്, അബീഷ് കുളമാക്കല്‍ എന്നിവരാണ്.
What's Your Reaction?






