ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍: ബ്യൂട്ടീഷ്യന്‍, തയ്യല്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു
ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍: ബ്യൂട്ടീഷ്യന്‍, തയ്യല്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു
ഇടുക്കി: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലെന്‍സില്‍ ഇടുക്കി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഭാഗമായി നടന്ന ബ്യൂട്ടീഷ്യന്‍, തയ്യല്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജെഎസ്എസ് ജില്ലാ ഡയറക്ടര്‍ ലാല്‍ പ്രസാദ്, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അഖില്‍ സദാശിവന്‍, എപിജെ അബ്ദുള്‍ കലാം സ്‌കില്‍ സെന്റര്‍ ഭാരവാഹികളായ ശശികുമാര്‍, സുരേഷ് ബാബു, പ്രസാദ്, സെന്റര്‍ മാനേജര്‍ ജ്യോതി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?