പൂപ്പാറ പുലരി ക്ലബ് വോളിബോള്‍ ടൂര്‍ണമെന്റ്: ന്യൂ സ്റ്റാര്‍ ഇടുക്കി ചാമ്പ്യന്‍മാര്‍

പൂപ്പാറ പുലരി ക്ലബ് വോളിബോള്‍ ടൂര്‍ണമെന്റ്: ന്യൂ സ്റ്റാര്‍ ഇടുക്കി ചാമ്പ്യന്‍മാര്‍

Jan 9, 2026 - 15:35
 0
പൂപ്പാറ പുലരി ക്ലബ് വോളിബോള്‍ ടൂര്‍ണമെന്റ്: ന്യൂ സ്റ്റാര്‍ ഇടുക്കി ചാമ്പ്യന്‍മാര്‍
This is the title of the web page

ഇടുക്കി: പൂപ്പാറ പുലരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍സ് ക്ലബ് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ ന്യൂ സ്റ്റാര്‍ ഇടുക്കി ടീം ജേതാക്കളായി. ഫൈനലില്‍ ഈഗിള്‍ വാലി ക്ലബ്ബ് ഹൊസുരിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ പരാജയപ്പെടുത്തിയാണ് ന്യൂ സ്റ്റാറിന്റെ വിജയം. 8 ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള എട്ട് ടീമുകള്‍ മത്സരിച്ചു. പൂപ്പാറ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴുമുതലായിരുന്നു മത്സരങ്ങള്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആസ്വാദകര്‍ക്കായി സമ്മാനക്കൂപ്പണുകളും സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു. നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.
ഫൈനല്‍ മത്സരം ദേവികുളം സബ് കലക്ടര്‍ വി എം ആര്യ ഉദ്ഘാടനം ചെയ്തു. ഉടുമ്പന്‍ചോല എസ്എച്ച്ഒ അനൂപ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. ചെയര്‍മാന്‍ ലിജു വര്‍ഗീസ്, ക്ലബ് പ്രസിഡന്റ് എന്‍ ആര്‍ അജി, സെക്രട്ടറി കെ ആര്‍ ദിപിന്‍, എന്‍ ആര്‍ ജയന്‍, സേനാപതി ശശി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow