കാമാക്ഷി പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
കാമാക്ഷി പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. കഴിഞ്ഞ ദിവസം ടോറസ് ലോറി അപകടത്തില്‍പ്പെട്ടത് റോഡ് നിര്‍മാണത്തിലെ അപാകതയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അശാസ്ത്രീയമായ രീതിയില്‍ കല്ലുകെട്ടി മണ്ണിട്ട് നികത്തി സിമന്റെ ഇട്ടതില്‍ വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പഞ്ചായത്തില്‍ നടക്കുന്ന തട്ടിപ്പിനെതിരെ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കരാറുകാരനെ കരിമ്പട്ടിക്കല്‍ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
What's Your Reaction?