കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

Sep 4, 2025 - 14:04
 0
കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. ഇടുക്കി രൂപതe വികാരി ജനറാള്‍ മോണ്‍. എബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിന്റെ വികസനമെന്ന ലക്ഷ്യവുമായി കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ നയിക്കുന്ന യാത്രയാണ് കേരള നവീകരണ യാത്ര. രൂപതാ പ്രസിഡന്റ് സാം സണ്ണി അധ്യക്ഷനായി. എസ്എംവൈഎം കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ്  അലന്‍ കല്ലുരാത്ത്, കെസിവൈഎം സംസ്ഥാന ഡയറക്ടറായ ഫാ. ഡിറ്റോ കൂളയില്‍, ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മനയ്ക്കലേട്ട്, മുന്‍ സംസ്ഥാന പ്രസിഡന്റ് സിജോ ഇലന്തൂര്‍, ഇടുക്കി രൂപത മുന്‍ പ്രസിഡന്റ്  ജെറിന്‍. ജെ പട്ടാംകുളം, കാഞ്ഞിരപ്പള്ളി രൂപത മുന്‍ പ്രസിഡന്റ് ജോമോന്‍ പൊടിപാറ  എന്നിവര്‍  സംസാരിച്ചു. ആഗസ്റ്റ് 28 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയില്‍ ലഹരിക്കെതിരെയുള്ള പോരാട്ടം, യുവജന മുന്നേറ്റത്തിനുള്ള വേദി, മലയോര, തീരദേശ, ദളിത് ജനതകളുടെ അവകാശ സംരക്ഷണ ങ്ങള്‍,വര്‍ഗീയതയ്‌ക്കെതിരെയുള്ള ഉറച്ച ശബ്ദം, ഭാവി കേരളത്തിനായുള്ള വികസനരേഖ തയാറാക്കല്‍ എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളുമായിട്ടാണ് കേരള നവീകരണ യാത്ര സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇടുക്കി രൂപതാ അനിമേറ്റര്‍ സി. ലിന്റാ, രൂപത ജനറല്‍ സെക്രട്ടറി അമല്‍  ജിജു ജോസഫ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അജിന്‍ ജിന്‍സന്‍, ഡോണാള്‍ഡ് ജോസഫ്, ആന്റോ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow