കട്ടപ്പന ബിആര്‍സിയില്‍ 32 ലക്ഷം രൂപയുടെ തിരിമറി: താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു; തുക തിരിച്ചടപ്പിച്ചു

കട്ടപ്പന ബിആര്‍സിയില്‍ 32 ലക്ഷം രൂപയുടെ തിരിമറി: താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു; തുക തിരിച്ചടപ്പിച്ചു

Jul 22, 2026 - 15:45
 0
കട്ടപ്പന ബിആര്‍സിയില്‍ 32 ലക്ഷം രൂപയുടെ തിരിമറി: താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു; തുക തിരിച്ചടപ്പിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന ബിആര്‍സിയില്‍ 32 ലക്ഷം രൂപയുടെ ഫണ്ട് തിരിമറി നടത്തിയ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. തിരിമറി നടത്തിയ തുക ഇരുവരില്‍നിന്നും പൂര്‍ണമായും തിരിച്ചടപ്പിക്കുകയും ചെയ്തു. ബിആര്‍സിയിലെ താല്‍ക്കാലിക ജീവനക്കാരായ അക്കൗണ്ടന്റും എംഐഎസ് കോ-ഓര്‍ഡിനേറ്ററും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ബിആര്‍സിയില്‍ എത്തിയ തുകയില്‍നിന്നാണ് ഇരുവരും ചേര്‍ന്ന് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വ്യക്തമായത്. തുടര്‍ന്ന് മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഓഡിറ്റിങിന് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഓഡിറ്റ് പരിശോധനയിലാണ് ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് 32 ലക്ഷം രൂപ മാറ്റിയതായി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതും നഷ്ടപ്പെട്ട തുക തിരിച്ചടപ്പിച്ചതും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow