അടിമാലിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ വിനോദസഞ്ചാരികളുടെ ആക്രമണം: മൂന്ന് പേര്‍ പിടിയില്‍ 

അടിമാലിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ വിനോദസഞ്ചാരികളുടെ ആക്രമണം: മൂന്ന് പേര്‍ പിടിയില്‍ 

Jul 22, 2026 - 15:09
 0
അടിമാലിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ വിനോദസഞ്ചാരികളുടെ ആക്രമണം: മൂന്ന് പേര്‍ പിടിയില്‍ 
This is the title of the web page

ഇടുക്കി: ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അടിമാലിയില്‍ ഹോട്ടല്‍ ജീവനക്കാരെ വിനോദസഞ്ചാരികള്‍ ആക്രമിച്ചു. അടിമാലി ജന്നാ റസിഡന്‍സിയിലെ ജീവനക്കാര്‍ക്ക് നേരെയാണ് പാലക്കാട് നിന്നുള്ള വിനോദസഞ്ചാരി സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ അടിമാലി പൊലീസ് പിടികൂടി. പാലപ്പുറം സ്വദേശികളായ അരുണ്‍ സോമന്‍, മുഹമ്മദ് റിയാസ്, ലക്കിടി സ്വദേശി അലി അക്ബര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. മൂന്നാര്‍ സന്ദര്‍ശനത്തിനായി പാലക്കാടുനിന്നും എത്തിയ 25 അംഗസംഘം ജന്നാ റസിഡന്‍സിയില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ടൂര്‍ പാക്കേജറുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഭക്ഷണത്തിന്റെ അളവിലും ഗുണമേന്മയിലും കുറവുണ്ടെന്നും അതിനാല്‍ പറഞ്ഞ തുക നല്‍കാന്‍ കഴിയില്ലെന്നും സഞ്ചാരികള്‍ വാദിച്ചു. തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുന്നത് തടയാന്‍ ഇടപെട്ട റസിഡന്‍സി മാനേജര്‍ നിഷാദിനെ പ്രകോപിതരായ സഞ്ചാരികള്‍ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ആക്രമണത്തില്‍ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റ നിഷാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മര്‍ദ്ദനം തടയാനെത്തിയ മറ്റ് ജീവനക്കാരായ അനന്തു, മുര്‍ഷിദില്‍ ഇസ്ലാം എന്നിവര്‍ക്കും ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow