മുനിയറ ഗവ. ഹൈസ്‌കൂളിനുസമീപത്തെ കൊടുംവളവും റോഡിലെ ഗര്‍ത്തവും യാത്രികര്‍ക്ക് ഭീഷണി

മുനിയറ ഗവ. ഹൈസ്‌കൂളിനുസമീപത്തെ കൊടുംവളവും റോഡിലെ ഗര്‍ത്തവും യാത്രികര്‍ക്ക് ഭീഷണി

Jul 22, 2026 - 14:42
 0
മുനിയറ ഗവ. ഹൈസ്‌കൂളിനുസമീപത്തെ കൊടുംവളവും റോഡിലെ ഗര്‍ത്തവും യാത്രികര്‍ക്ക് ഭീഷണി
This is the title of the web page

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ മുനിയറ ഗവ. ഹൈസ്‌കൂളിനുസമീപത്തെ കൊടുംവളവും റോഡിലെ ഗര്‍ത്തവും യാത്രികര്‍ക്ക് അപകടക്കെണിയാകുന്നു. കരിമല റോഡില്‍ പന്നിയാര്‍നിരപ്പിലേക്കു തിരിയുന്ന വഴിയിലാണ് അപകടങ്ങള്‍ പതിവാകുന്നത്. കഴിഞ്ഞ ആഴ്ച കരിമല സ്വദേശി സാബു കുഴിയില്‍ വീണ് മരിച്ചിരുന്നു. നെടുങ്കണ്ടം പാറത്തോട് അക്ഷയ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയില്‍ സുരക്ഷാവേലിയും സൂചനാ ബോര്‍ഡുകളുമില്ല. രാജാക്കാട്ടുനിന്ന് എളുപ്പത്തില്‍ കൊന്നത്തടി നെടുങ്കണ്ടം ഭാഗത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് പോകാനുള്ള എളുപ്പ മാര്‍ഗം കൂടിയാണിത്. ഈ വഴിയിലാണ് അപകടഭീഷണി നിലനില്‍ക്കുന്നത്. അപകട ഭീഷണി ഒഴിവാക്കാന്‍ ക്രാഷ് കാരിയര്‍ സ്ഥാപിക്കണമെന്നും റോഡില്‍ മുന്‍കരുതലായി ഇരു ഭാഗങ്ങളിലും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow