കൊളുക്കുമലയില്‍ കൊക്കയില്‍ വീണ ചെന്നൈ സ്വദേശിയെ അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപെടുത്തി

കൊളുക്കുമലയില്‍ കൊക്കയില്‍ വീണ ചെന്നൈ സ്വദേശിയെ അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപെടുത്തി

Jul 22, 2026 - 14:16
Jul 22, 2026 - 14:30
 0
കൊളുക്കുമലയില്‍ കൊക്കയില്‍ വീണ ചെന്നൈ സ്വദേശിയെ അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപെടുത്തി
This is the title of the web page

ഇടുക്കി: കൊളുക്കുമലയില്‍ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ വിനോദസഞ്ചാരിയായ യുവാവിനെ അഞ്ചുമണിക്കൂര്‍ നീണ്ട  രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപെടുത്തി. തമിഴ്നാട് ചെന്നൈ സ്വദേശിയായ കാര്‍ത്തിക് (31) ആണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ 8ഓടെ കൊളുക്കുമലയിലെ സിംഹപാറ ഭാഗത്തുവെച്ചായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘത്തോടൊപ്പം കൊളുക്കുമല സന്ദര്‍ശിക്കാനെത്തിയതായിരുന്നു കാര്‍ത്തിക്. തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ മൂന്നാര്‍ ഫയര്‍ ഫോഴ്‌സും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ വന്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 500 അടി താഴ്ചയില്‍നിന്നാണ് ഇയാളെ മുകളിലെത്തിച്ചത്. അപകടത്തില്‍ ഒരു കണ്ണിന് ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ ഉടന്‍ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow