ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ മേഖലാ വാഹന പ്രചാരണ ജാഥ തുടങ്ങി  

ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ മേഖലാ വാഹന പ്രചാരണ ജാഥ തുടങ്ങി  

Jul 22, 2026 - 12:48
Jul 22, 2026 - 12:52
 0
ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ മേഖലാ വാഹന പ്രചാരണ ജാഥ  തുടങ്ങി  
This is the title of the web page

ഇടുക്കി: ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി ജില്ലാ ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) മേഖലാ വാഹന പ്രചാരണ ജാഥക്ക് കട്ടപ്പനയില്‍ തുടക്കമായി. ജാഥ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി എം സി ബിജുവാണ് ജാഥാ ക്യാപ്റ്റന്‍.
ഇന്ധനവില വര്‍ധന പിന്‍വലിക്കുക, പൊതുവാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം നല്‍കുക, തൊഴിലാളിദ്രോഹ ലേബര്‍ കോഡ് ഉപേക്ഷിക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രചാരണ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. യൂണിയന്‍ വൈസ് പ്രസിഡന്റ് ടി വി ശശി വൈസ് ക്യാപ്റ്റനും ട്രഷറര്‍ എം ലക്ഷ്മണന്‍ മാനേജരുമാണ്. രാവിലെ 8ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്നും ആരംഭിച്ച ജാഥ തങ്കമണി, ഇടുക്കി, അടിമാലി, ആനച്ചാല്‍, മൂന്നാര്‍, രാജകുമാരി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 5.30ന് നെടുങ്കണ്ടത്ത് സമാപിക്കും. സമാപന സമ്മേളനം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി എം ജോണ്‍ ഉദ്ഘാടനംചെയ്യും. നേതാക്കളായ ബേബിലാല്‍, പി കെ ബഷീര്‍, ഫൈസല്‍ ജാഫര്‍, കെ യു ബിനു, ടി എം സുരേഷ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ സോദരന്‍ നയിക്കുന്ന കുമളി മേഖലാ ജാഥയില്‍ കെ കെ കെബീര്‍ വൈസ് ക്യാപ്റ്റനും ആര്‍ രവികുമാര്‍ മാനേജരുമാണ്. രാവിലെ 8ന് ചേറ്റുകുഴിയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍ ഉദ്ഘാടനംചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow