ചിന്നാര്‍ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

ചിന്നാര്‍ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Oct 24, 2026 - 14:04
 0
ചിന്നാര്‍ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
This is the title of the web page

ഇടുക്കി: മുരിക്കാശേരി ചിന്നാര്‍ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പുഴയില്‍ വീണിടത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ ചിന്നാര്‍ ഡാമിനുസമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. എലിക്കുളത്ത് പുത്തന്‍പുരക്കല്‍ ശോശാമ്മ തോമസ് (81) നെ വ്യാഴാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. വെള്ളത്തൂവല്‍ പൊലീസും അഗ്നിശമന സേനയും നാട്ടുകാരും സ്‌കൂബ ടീമും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ നാട്ടുകാരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow