ചെറുതോണി ആലിന്‍ചുവട്ടില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഡോക്ടര്‍ക്ക് പരിക്ക്
ചെറുതോണി ആലിന്‍ചുവട്ടില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഡോക്ടര്‍ക്ക് പരിക്ക്
ഇടുക്കി: അടിമാലി-കുമളി ദേശീയപാതയില്‍ ചെറുതോണി ആലിന്‍ചുവട്ടില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഡോക്ടര്‍ക്ക് പരിക്ക്. റോഡില്‍ രൂപപ്പെട്ട കുഴിയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആഴം തിരിച്ചറിയാന്‍ സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച രാത്രി 11ഓടെ മെഡിക്കല്‍ കോളേജില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. വാഹനം മറിയുന്നതുകണ്ട് എതിരെ വന്ന ആംബുലന്‍സ് ഡ്രൈവറും സുഹൃത്തും ഉടന്‍തന്നെ ഡോക്ടറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടുത്തെ അപകടാവസ്ഥ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പോ ദേശീയപാത അതോറിറ്റിയോ യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ തയാറായില്ല. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?