കെപിഎംഎസ് ദേവികുളം യൂണിയന്‍ കുടുംബസംഗമം നടത്തി
കെപിഎംഎസ് ദേവികുളം യൂണിയന്‍ കുടുംബസംഗമം നടത്തി

ഇടുക്കി: കെപിഎംഎസ് ദേവികുളം യൂണിയന്‍ കുടുംബസംഗമം മച്ചിപ്ലാവില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സംഘടനാംഗങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മച്ചിപ്ലാവ്, ചില്ലിത്തോട്്, ചാറ്റുപാറ ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. യൂണിയന്‍ ഖജാന്‍ജി ടി കെ സുകുമാരന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജു ബ്ലാങ്കര, ശശി കോഴിക്കമാലി, സുജി പി ടി, ബിനു, വി കെ രാജപ്പന്‍, കുട്ടപ്പന്‍, ഒ ടി ജയന്‍, ഭാസ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






