ജല അതോറിറ്റി ഉറക്കത്തിൽ: ഉപ്പുതറയിൽ കുടിവെള്ളം പാഴാകുന്നു
ജല അതോറിറ്റി ഉറക്കത്തിൽ: ഉപ്പുതറയിൽ കുടിവെള്ളം പാഴാകുന്നു

ഇടുക്കി: ഉപ്പുതറയിൽ ജല അതോറിറ്റിയുടെ വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വേനൽ അടുക്കുന്ന സമയത്തും കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുന്നില്ല. ഉപ്പുതറ ക്വാർട്ടേഴ്സ് പടി, കെഎസ്ഇബി റോഡ് എന്നിവിടങ്ങളിലായി ആയിരക്കണക്കിന് കണക്കിന് വെള്ളമാണ് പാഴാകുന്നത്. വെള്ളം കുത്തിയൊലിച്ച് റോഡ് പൊട്ടിപ്പൊളിയുന്നു.
നിരവധി തവണ പരാതി അറിയിച്ചിട്ടും അതോറിറ്റി അധികൃതർ അറ്റകുറ്റപ്പണിക്ക് സ്വീകരിക്കുന്നില്ല. കാലഹരണപ്പെട്ട പൈപ്പുകൾ മുഴുവൻ മാറ്റി സ്ഥാപിക്കുകയും അടിക്കടിക്ക് പണിമുടക്കുന്ന പമ്പ് സെറ്റ് അടക്കം പുനസ്ഥാപിക്കുകയും ചെയ്തെങ്കിൽ മാത്രമേ പരിഹാരമാകൂ.
What's Your Reaction?






