കാലവര്‍ഷം: അടിമാലിയില്‍ 2000 ഏത്തവാഴകള്‍ നിലംപൊത്തി: നിസഹായരായി കര്‍ഷകര്‍

കാലവര്‍ഷം: അടിമാലിയില്‍ 2000 ഏത്തവാഴകള്‍ നിലംപൊത്തി: നിസഹായരായി കര്‍ഷകര്‍

May 27, 2025 - 12:32
 0
കാലവര്‍ഷം: അടിമാലിയില്‍ 2000 ഏത്തവാഴകള്‍ നിലംപൊത്തി: നിസഹായരായി കര്‍ഷകര്‍
This is the title of the web page
ഇടുക്കി: കനത്തമഴയിലും മഴയിലും കാറ്റിലും അടിമാലി അമ്പലപ്പടിയില്‍ രണ്ടായിരത്തിലേറെ ഏത്തവാഴകള്‍ നശിച്ചു. അടിമാലി, കത്തിപ്പാറ, മച്ചിപ്ലാവ് സ്വദേശികളായ ബാബു, പോള്‍, ബെന്നി, വില്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തുവന്ന വിളവെടുപ്പിനുപാകമായ വാഴകളാണ് കഴിഞ്ഞദിവസം നിലംപൊത്തിയത്. നാലായിരത്തോളം വാഴകളാണ് ഇവര്‍ കൃഷി ചെയ്തത്. രണ്ടാഴ്ചയ്ക്കുശേഷം മൂപ്പെത്തുമായിരുന്ന വാഴക്കുലകളായിരുന്നു ഏറെയും. ഒരുവാഴയ്ക്ക് 350 രൂപ പ്രകാരം 10 ക്ഷത്തിലേറെ രൂപ ചെലവഴിച്ചു. പണം പലിശയ്ക്ക് വാങ്ങിയും കടമെടുത്തുമാണ് കൃഷിയിറക്കിയത്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow