കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം: പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബിജെപി ജില്ലാ നേതൃത്വം
കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം: പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബിജെപി ജില്ലാ നേതൃത്വം

ഇടുക്കി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരുവീട്ടിലെ നാല് പേര്‍ വെന്ത് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് വേണ്ടത്ര ഗൗരവം നല്‍കുന്നില്ലെന്ന ആരോപണവുമായി ബിജെപി ജില്ലാ കമ്മിറ്റി രംഗത്ത്. സംഭവത്തില്‍ സംശയാസ്പദമായ പല സാഹചര്യങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരും പൊലീസും വിഷയത്തിന് വേണ്ടത്ര ഗൗരവം നല്‍കുന്നില്ലെന്ന് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് വരകുമല ആരോപിച്ചു. വിഷയത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ബുധനാഴച വിഷയത്തില്‍ പ്രതിഷേധ യോഗം വിളിച്ച് ഒപ്പ് ശേഖരണം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. മെയ് 10നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 9ന് വീടിന് തീപിടിച്ചുവെന്നാണ് അനുമാനം. അന്വേഷണ ചുമതലയുണ്ടായിരുന്ന ഇടുക്കി ഡിവൈഎസ്പിയെ പ്രമോഷനോട് കൂടി ആലപ്പുഴ എഎസ്പിയായി നിയോഗിച്ചത് ഈ വിഷയത്തെ പൊലീസോ സര്‍ക്കാരൊ ഗൗരവമായി കാണുന്നില്ലെന്നതിന്റെ തെളിവാണെന്നും നേതാക്കള്‍ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണം.അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്യണമെന്നും നേതക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രതീഷ് വരകുമല, ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീന രാജു, വിവിധ ഭാരവാഹികളായ അനീഷ് സി കെ, സഹദേവന്‍ കോനാട്ട്, സുബാഷ് കെ എ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






