സിപിഐ കട്ടപ്പന ടൗണ്‍ ബ്രാഞ്ച് സമ്മേളനം
സിപിഐ കട്ടപ്പന ടൗണ്‍ ബ്രാഞ്ച് സമ്മേളനം

ഇടുക്കി: സിപിഐ കട്ടപ്പന നോര്‍ത്ത് ടൗണ്‍ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടന്നു. മുതിര്‍ന്ന പ്രവര്‍ത്തകന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സമ്മേളനത്തില്‍ സി പി മധു അധ്യക്ഷനായി. വി ആര്‍ ശശി, രാജന്‍കുട്ടി മുതുകുളം, സജോ മോഹന്‍, സുമ അരുണ്‍, സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നു.
What's Your Reaction?






