തോപ്രാംകുടിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി
തോപ്രാംകുടിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: തോപ്രാംകുടിയില്‍ ദൂരുഹ സാഹചര്യത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. തോപ്രാംകുടി ടൗണില്‍ പലചരക്ക് കട നടത്തുന്ന പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജി ഷാജി (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തോപ്രാംകുടിയിലെ വീട്ടിലാണ് സംഭവം. മുരിക്കാശേരി പൊലീസ് അന്വേഷണം തുടങ്ങി. ഷിജിയുടെ നിലവിളി കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മാതാവ് എത്തിയപ്പോഴാണ് ശരീരത്തില്‍ തീപടര്‍ന്നതായി കണ്ടത്. ഇവര്‍ അലമുറയിട്ടതോടെ വഴിയാത്രികരും അയല്‍വാസികളും ഓടിയെത്തി തീയണച്ചെങ്കിലും അതീവ ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണെണ്ണയോ തിന്നര്‍ പോലുള്ള ദ്രാവകമോ ആണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു. ആത്മഹത്യയാണോ, അപകട മരണമാണോയെന്ന് കൂടുതല്‍ അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിങ് തോപ്രാംകുടി യൂണിറ്റ് സെക്രട്ടറിയാണ്. വെണ്‍മണി വള്ളിയോടത്ത് കുടുംബാംഗമാണ്. മക്കള്‍: റോസ് മരിയ, കിരണ്‍, അന്ന മരിയ
What's Your Reaction?






