തത്തകളെ വില്‍ക്കാന്‍ ശ്രമം: കാഞ്ചിയാറില്‍ 3 തമിഴ് സ്ത്രീകള്‍ വനപാലകരുടെ പിടിയില്‍
തത്തകളെ വില്‍ക്കാന്‍ ശ്രമം: കാഞ്ചിയാറില്‍ 3 തമിഴ് സ്ത്രീകള്‍ വനപാലകരുടെ പിടിയില്‍

ഇടുക്കി: തത്തകളെ കൂട്ടിലാക്കി വില്‍പ്പന നടത്തിവന്ന 3 തമിഴ് സ്ത്രീകളെ വനപാലകര്‍ പിടികൂടി. ഇവരുടെ പക്കല്‍നിന്ന് 127 തത്തകളെയും പിടികൂടിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ ജയവീരന്‍, ഇലവഞ്ചി, ഉഷ ചന്ദ്രശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വന്യജീവി ആക്ട് പ്രകാരം സംരക്ഷിക്കപ്പെടേണ്ട പക്ഷിയാണ് തത്ത. ഇടുക്കി ഫോറസ്റ്റ് വിജിലന്‍സിനാണ് ആദ്യം വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചു. തങ്കമണി പ്രകാശിലെ പൊതുനിരത്തില്‍ വച്ച് തത്തകളെ ജോഡികളായി വില്‍പ്പന നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്ന് പിടിച്ച് വില്‍പ്പനയ്ക്കായി കേരളത്തില്‍ എത്തിച്ച തത്തകളാണ് ഇതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ആക്ട് ഷെഡ്യൂള്‍ രണ്ടില്‍ വരുന്നതാണ് തത്തകള്‍. ഇവയെ വില്‍പ്പന നടത്താനോ വളര്‍ത്താനോ പാടില്ല. ഇവയെ എവിടുന്നാണ് പിടികൂടിയത് ഉള്‍പ്പെടെ അറിയാന്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവയെ വനത്തില്‍ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
What's Your Reaction?






