പിആര്‍ഡിഎസ് സന്ദേശ യാത്ര
പിആര്‍ഡിഎസ് സന്ദേശ യാത്ര

ഇടുക്കി: പി.ആര്‍.ഡി.എസ് യുവജന സംഘം കിഴക്കന്‍ സോണലിന്റെ നേതൃത്വത്തില്‍ ശ്രീകുമാര ഗുരുദേവന്റെ 146-ാമത് ജന്മദിനത്തോടനുബന്ധിച്ച് സന്ദേശ യാത്ര നടത്തി. മുരിക്കാട്ടുകുടിയില്‍ നടന്ന സമാപനയോഗം ആദിയാര്‍പുരം മേഖല ഉപദേഷ്ടാവ് എസ് ജ്ഞാനസുന്ദരന്‍ ഉദ്ഘാടനം ചെയ്തു.കാഞ്ചിയാര്‍ പഞ്ചായത്ത് അംഗം റോയി എവറസ്റ്റ് മുഖ്യാതിഥിയായിരുന്നു. പിആര്‍ഡിഎസ് മുരിക്കാട്ടുകുടി ശാഖ ഉപദേഷ്ടാവ് കെ പി സുരേന്ദ്രന്‍, ശാഖ സെക്രട്ടറി ജയദേവന്‍ കെ എസ്, യുവജന സംഘം കേന്ദ്ര സമിതി അംഗം രതീഷ് ശാന്തിപുരം, ഉപദേഷ്ടാക്കളായ ശശികുമാര്‍ തോവാള, ബാബു കട്ടപ്പന, മനേഷ് മുത്തംപടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






