തെരുവ് നാടകം അവതരിപ്പിച്ച് പ്രതിഷേധം: വ്യത്യസ്ത സമരവുമായി മറ്റപ്പള്ളി കോളനിയിലെ താമസക്കാര്‍
തെരുവ് നാടകം അവതരിപ്പിച്ച് പ്രതിഷേധം: വ്യത്യസ്ത സമരവുമായി മറ്റപ്പള്ളി കോളനിയിലെ താമസക്കാര്‍

ഇടുക്കി: സ്വരാജ്-തൊപ്പിപ്പാള-മറ്റപ്പള്ളി കോളനി റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സമരമുറയുമായി നാട്ടുകാര്‍. തെരുവ് നാടകം അവതരിപ്പിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. രണ്ടര വര്‍ഷത്തിലേറെയായി റോഡ് ഗതാഗതയോഗ്യമല്ല. നാട്ടുകാര്‍ തന്നെ തിരക്കഥയെഴുതിയാണ് നാടകം അവതരിപ്പിച്ചത്. കഥ നടക്കുന്നത് അമേരിക്കയില്‍ അല്ലെന്ന ആമുഖത്തോടെ നാടകം തുടങ്ങി. റോഡിലൂടെ യാത്ര ചെയ്താല്‍ ഉണ്ടാകുന്ന അപകടങ്ങളും, ഇതേത്തുടര്‍ന്ന് ആശുപത്രി ആരംഭിക്കുന്നതും മന്ത്രി വരുന്നതുമെല്ലാം രസകരമായി അവതരിപ്പിച്ചു. റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. പ്രതിഷേധത്തില്‍ 50 ലേറെ പേര്‍ പങ്കെടുത്തു.
What's Your Reaction?






