തങ്കമണി സെന്റ്. തോമസ് സ്‌കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്തു
തങ്കമണി സെന്റ്. തോമസ് സ്‌കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്തു
ഇടുക്കി: തങ്കമണി സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഇടുക്കി രൂപത മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. വായന പുതിയ തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പത്രവായനക്ക് വലിയ സ്ഥാനമുണ്ടെന്നും, ലോകത്തെ അറിയാനും വായനയുടെ ലോകത്തിലേക്ക് കുട്ടികളെ നയിക്കാനും പത്രങ്ങള്‍ക്ക് കഴിയുമെന്നും ഫാ. ജോസ് കരിവേലിക്കല്‍ പറഞ്ഞു. മാനേജര്‍ ഫാ.തോമസ് പുത്തന്‍പുര അധ്യക്ഷനായി. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിനീത വര്‍ഗീസ്, പിടിഎ പ്രസിഡന്റ് അഭിലാഷ് ജോസ്, ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ഷാജി ചിലമ്പില്‍, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

