എല്‍ഡിഎഫ് ചക്കുപള്ളം പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
എല്‍ഡിഎഫ് ചക്കുപള്ളം പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: എല്‍ഡിഎഫ് ചക്കുപള്ളം പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രചരണത്തിന്റെ ഭാഗമായി 16 വാര്‍ഡുകളിലും ആദ്യവട്ട ഭവന സന്ദര്‍ശനവും പ്രചരണ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് തല കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും പഞ്ചായത്ത് പരിധിയിലെ ബ്ലോക്ക് ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥികളെയും കണ്‍വന്‍ഷനില്‍ പരിചയപ്പെടുത്തി. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല അധ്യക്ഷനായി. രാരിച്ചന്‍ നീറണാക്കുന്നേല്‍, ജിജി കെ ഫിലിപ്പ്, ടി എസ് ബിസി, ജോസ് ഫിലിപ്പ്, പി കെ രാമചന്ദ്രന്‍, സതീഷ് ചന്ദ്രന്‍, അജി പോളച്ചിറ, കുസുമം സതീഷ്, സനീഷ് ചന്ദ്രന്‍, ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥി ഷൈനി ജോസഫ്, ബ്ലോക്ക് സ്ഥാനാര്‍ഥികളായ അമ്മിണി ഗോപാലകൃഷ്ണന്‍, അന്നക്കുട്ടി രാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

