എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 

  എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 

Jun 8, 2025 - 15:25
 0
  എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ബാലവേദി കുട്ടികളുടെ പ്രവേശനോത്സവവും സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി കുട്ടികളെ ഭാരവാഹികള്‍ തിലകം അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പഠനോപകരണ വിതരണവും നടന്നു.  വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ശാഖായോഗം മുന്‍ വൈസ് പ്രസിഡന്റ് എന്‍.കെ തങ്കപ്പന്‍ നാഞ്ഞിലത്തു പറമ്പിലിന്റെ സ്മരണക്കായി കുടുംബാംഗങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസ നിധിയുടെ വിതരണവും ഇതോടൊപ്പം നടന്നു. ശാഖായോഗം പ്രസിഡന്റ് പ്രവീണ്‍ വട്ടമല അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി എന്‍ മോഹനന്‍, സെക്രട്ടറി ജയന്‍ എം ആര്‍, സോജന്‍ പൂവത്തുംമൂട്ടില്‍, ഷാജി ചെറിയ കൊല്ലപ്പള്ളി, രാധാമണി കൃഷ്ണന്‍ കുട്ടി, രാധാ തങ്കപ്പന്‍ നാഞ്ഞിലത്തുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow