അയ്യപ്പന്‍കോവിലില്‍ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
അയ്യപ്പന്‍കോവിലില്‍ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ കൃഷിഭവന്‍ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. 2025- 26 സാമ്പത്തിക വര്‍ഷം 3 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 13 വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ വീടുകളില്‍ വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തൈകള്‍ നല്‍കിയത്. പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, സിജി അറഞ്ഞനാല്‍, ജോമോന്‍ വെട്ടിക്കാലയില്‍, കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. ഗുണഭോക്താക്കള്‍ പങ്കെടുത്തു.
What's Your Reaction?






