ഇടുക്കി: അഖില കേരള വിശ്വകര്‍മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയന്‍ കഞ്ഞിക്കുഴി ശാഖയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയവരെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി. ഇടുക്കി യൂണിയന്‍ സെക്രട്ടറി ബിനോദ് നെയ്‌ശേരി ഉദ്ഘാടനം ചെയ്തു.
കെവിഎംഎസ് സംസ്ഥാന സമിതി അംഗം മല്ലിക നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.
യൂണിയന്‍ വൈസ് പ്രസിഡന്റ് ബൈജു എ ടി മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജയരാജ് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. യൂണിയന്‍ ജോയിന്‍ സെക്രട്ടറി മനോജ് സോമന്‍ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാന ബോര്‍ഡ് അംഗം അഡ്വ. എന്‍ ആര്‍ രാജേഷ്, വിഷ്ണു എന്‍ എസ്, ഭാസ്‌കരന്‍ എം എന്‍, പ്രവീണ്‍ കുമാര്‍, കുഞ്ഞൂഞ്ഞ് കാക്കാട്ട് എന്നിവര്‍ സംസാരിച്ചു.