കട്ടപ്പന സഹകരണ ആശുപത്രിയുടെ ഓഹരി- നിക്ഷേപ സമാഹരണവും പുതുവത്സര ആഘോഷവും
കട്ടപ്പന സഹകരണ ആശുപത്രിയുടെ ഓഹരി- നിക്ഷേപ സമാഹരണവും പുതുവത്സര ആഘോഷവും

കട്ടപ്പന
കട്ടപ്പന സഹകരണ ആശുപത്രിയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഓഹരി- നിക്ഷേപ സമാഹരണവും പുതുവത്സര ആഘോഷവും നടത്തി. മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സഹകരണ സംഘം പ്രസിഡന്റ് കെ യു വിനു അധ്യക്ഷനായി. കാര്‍ഷിക കടാശ്വാസ കമീഷന്‍ അംഗവും മലനാട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റുമായ ജോസ് പാലത്തിനാല്‍ ഓഹരിയും നിക്ഷേപവും സ്വീകരിച്ചു. സമ്മേളനത്തില്‍ സഹകരണ ആശുപത്രി സ്ഥാപക പ്രസിഡന്റ് സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ആശുപത്രി വൈസ് പ്രസിഡന്റ് കെ പി സുമോദ്, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ എം സി ബിജു, സാലി ജോളി, സിപിഐ മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, ആശുപത്രി മുന്‍ പ്രസിഡന്റ് കെ ആര്‍ സോദരന്‍, ആശുപത്രി എം ഡി സജി തടത്തില്‍, ആശുപത്രി സൊസൈറ്റി സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സിസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന്‍ ബേബി, ലാല്‍ജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ സഹകരണ ആശുപത്രിയുടെ ആദ്യകാല ഡയറക്ടര്‍മാരെ ആദരിച്ചു.
പുതുവത്സരത്തിന്റെ വരവറിയിച്ച് നഗരത്തില്‍ നടത്തിയ റാലിയില്‍ സഹകരണ ആശുപത്രി ജീവനക്കാരും നഴ്‌സിങ് വിദ്യാര്‍ഥികളും അണിനിരന്നു. തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, പുതുവത്സര ഗാനങ്ങള്‍, റീല്‍സ് ഷോ, ഫാഷന്‍ ഷോ എന്നിവ അരങ്ങേറി. തുടര്‍ന്ന് കട്ടപ്പന സ്വരലയ ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു. നൂറുകണക്കിനാളുകളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
What's Your Reaction?






