കേരള വിദ്യാഭ്യാസ സമിതി ജില്ലാ കണ്‍വന്‍ഷനും ജില്ലാ സമിതി രൂപീകരണവും 11ന് കട്ടപ്പനയില്‍

കേരള വിദ്യാഭ്യാസ സമിതി ജില്ലാ കണ്‍വന്‍ഷനും ജില്ലാ സമിതി രൂപീകരണവും 11ന് കട്ടപ്പനയില്‍

Oct 9, 2025 - 16:31
 0
കേരള വിദ്യാഭ്യാസ സമിതി ജില്ലാ കണ്‍വന്‍ഷനും ജില്ലാ സമിതി രൂപീകരണവും 11ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കേരള വിദ്യാഭ്യാസ സമിതി ജില്ലാ കണ്‍വന്‍ഷനും ജില്ലാ സമിതി രൂപീകരണവും ശനിയാഴ്ച കട്ടപ്പനയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ മുന്‍ എംപി പി കെ ബിജു ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഹരിലാല്‍ വിഷയാവതരണം നടത്തും. സംഘാടക സമിതി ചെയര്‍മാന്‍ വി ആര്‍ സജി അധ്യക്ഷനാകും. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ പ്രമേയം അവതരിപ്പിക്കും. എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സെനോ ജോസ്, പ്രൊഫ. ഡോ. എ എസ് സുമേഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സുഗതന്‍ കരുവാറ്റ, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മെറീന ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും.
ചരിത്രത്തെയും സംസ്‌കാരത്തെയും കാവിവല്‍ക്കരിച്ച് ഹിന്ദുത്വരാഷ്ട്ര നിര്‍മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയാണ് സമിതി രൂപീകരിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. ഉന്നത, പൊതുവിദ്യാഭ്യാസ രംഗങ്ങളില്‍ മുന്‍പന്തിയിലുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പ്രതിസന്ധിയും ഭരണ സ്തംഭനവും സൃഷ്ടിക്കാന്‍ നീക്കം നടത്തുന്നു. ചാന്‍സിലര്‍ പദവി ദുരുപയോഗം ചെയ്ത് ആര്‍എസ്എസ് അനുകൂലികളെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുകയാണ് ഗവര്‍ണര്‍. നോമിനേറ്റഡ് വിസിമാരെ ഉപയോഗിച്ച് കേരളത്തിലെ സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ നീക്കമാണ് നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി ആര്‍ സജി, അനൂപ് ജെ ആലയ്ക്കാപ്പള്ളി, സി എസ് മഹേഷ്, കെ ആര്‍ ഷാജിമോന്‍, സി ജെ ജോണ്‍സണ്‍, മുജീബ് റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow