കൊന്നത്തടി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ജനകീയ സമിതി ഉപവാസ സമരം നടത്തി
കൊന്നത്തടി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ജനകീയ സമിതി ഉപവാസ സമരം നടത്തി

ഇടുക്കി: ഇഞ്ചപ്പതാല്‍ -കാക്കാസിറ്റി-പുരയിടം റോഡിന്റെ നിര്‍മാണം കൊന്നത്തടി പഞ്ചായത്ത് ഭരണ സമിതി തടഞ്ഞതിനെതിരെ ജനകീയ സമിതി ഏകദിന ഉപവാസ സമരം നടത്തി. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സംഘടിപ്പിച്ച സമരം പൊന്മുടി പള്ളി വികാരി ഫാ. ജോസ് കൊച്ചുപുര ഉദ്ഘാടനം ചെയ്തു. ഗ്രാമസഭ, വികസന സെമിനാര്‍, വര്‍ക്കിങ് ഗ്രൂപ്പ്, പഞ്ചായത്ത് കമ്മിറ്റി എന്നിവിടങ്ങളില്‍ അംഗീകരിച്ച ഈ പദ്ധതിയില്‍ എഎസ്, ടിഎസ് ഉള്‍പ്പടെ 85 ലക്ഷം രൂപ അനുവദിച്ചിട്ടും പൊന്മുടി, വിമലാസിറ്റി, കൊന്നത്തടി വാര്‍ഡുകളിലെ റോഡ് നിര്‍മാണം കാരണമില്ലാതെ തടഞ്ഞിരിക്കുകയാണ്. ഈ റോഡിന്റെ മറ്റ് ഭാഗങ്ങളില്‍ സിപിഐ എം ഭരണ സമിതി അംഗങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടക്കുന്നുണ്ട്. 3 കോണ്‍ഗ്രസ് അംഗങ്ങളുടെ ഫണ്ട് ഭരണസമിതി മന:പ്പൂര്‍വം തടയുകയും പണികള്‍ തടസപ്പെടുത്തിയിരിക്കുകയുമാണ്. ഇതിനെതിരെയാണ് ജനകീയ സമിതി സമരം നടത്തിയത്. കാക്കാസിറ്റി ജുമാ മസ്ജിദ് ഇമാം ഷാനവാസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സി കെ പ്രസാദ് യുഡിഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്, കേരള കോണ്‍ഗ്രസ് ഹൈപവര്‍ കമ്മിറ്റി അംഗം നോബിള്‍ ജോസഫ്, സി കെ ജനാര്‍ദനന്‍, എംസിസി പ്രസിഡന്റ് ലിനീഷ് അഗസ്റ്റിന്‍, എം വി മാണി, ജോസ് മുളചിറ, ജോര്‍ജ് കൊയ്ക്കാകുടി, ബിജു വള്ളോംപുരയിടം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ് മോഹനന്‍, പഞ്ചായത്തംഗങ്ങളായ മേഴ്സി ജോസ്, വിക്ടോറിയ വില്‍സണ്‍, ജെസി സിബി, ജോബി പേടിക്കട്ടുകുന്നേല്‍, അമ്പിളി സലീലന്‍, റെജു ഇടിയാകുന്നേല്‍, അമ്പിളി സലീലന്‍, റെജു ഇടിയാകുന്നേല്‍, ജനകീയ സമിതി അംഗങ്ങളായ അക്ബര്‍ വട്ടക്കാട്ടുകുടി, ജയന്‍ തേക്കുമ്പുറത്ത്, ജോസ് കുറുക്കണംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






