ഇടുക്കി പാക്കേജ് പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം
ഇടുക്കി പാക്കേജ് പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം

ഇടുക്കി: സാമ്പത്തികവര്‍ഷത്തെ പദ്ധതി നിര്‍വഹണം വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ ഷീബാ ജോര്‍ജ്. ജില്ലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് നടപ്പാക്കിവരുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ട്രൈബല്‍ പ്ലസ് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 200 തൊഴില്‍ദിനം ഉറപ്പാക്കണം. ആധാര്‍ അപ്‌ഡേഷന്‍ നൂറുശതമാനം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളുടെയും ഒരുക്കങ്ങള്‍ സംബന്ധിച്ച യോഗം ജനുവരി മൂന്നിന് ചേരുമെന്ന് കലക്ടര്‍ അറിയിച്ചു. തൊടുപുഴ മോര്‍ ജങ്ഷനുസമീപം ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 5 കോടി രൂപയുടെ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. കാലാവസ്ഥ അനുസരിച്ച് ഇടമലക്കുടിയിലെ റോഡ് നിര്‍മാണം, ബിഎസ്എന്‍എല്‍ കണക്ഷന്‍ നല്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മൂന്നാറിലെ പാര്‍ക്കിങ്, വന്യജീവികളുടെ ആക്രമണം, എംഎല്‍എ ഫണ്ട് നല്‍കി നിര്‍മിച്ചിട്ടുള്ള പദ്ധതികളുടെ പുനരുദ്ധാരണം, ട്രക്കിങ്, പട്ടയം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ അധ്യക്ഷയായി. ഡീന്‍ കുര്യാക്കോസ് എംപി, എ രാജ എംഎല്‍എ, സബ് കലക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?






