കാട്ടുതീയണയ്ക്കുന്നതിനിടെ വീണ് മരിച്ച ലബ്ബക്കട സ്വദേശി ജിജി തോമസിന്റെ സംസ്‌കാരം ഇന്ന്
കാട്ടുതീയണയ്ക്കുന്നതിനിടെ വീണ് മരിച്ച ലബ്ബക്കട സ്വദേശി ജിജി തോമസിന്റെ സംസ്‌കാരം ഇന്ന്

ഇടുക്കി: വാഴവര കൗന്തിയില്‍ കാട്ടുതീയണയ്ക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീണ് മരിച്ച കാഞ്ചിയാര്‍ ലബ്ബക്കട വെള്ളറയില്‍ ജിജി തോമസിന്റെ(ജിനോയി-41) സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശനിയാഴ്ച വൈകിട്ട് 7.30ഓടെയാണ് അപകടം. വള്ളക്കടവ് സ്വദേശി കൗന്തിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ ജോലിക്കാരനാണ് ജിജി. ഇദ്ദേഹവും മറ്റ് തൊഴിലാളികളും തോട്ടത്തില്‍ കുരുമുളക് വിളവെടുത്തശേഷം തിരികെ കട്ടപ്പനയ്ക്ക് മടങ്ങുന്നതിനിടെയാണ് സമീപവാസികള്‍ ഫോണില്‍വിളിച്ച് കാട്ടുതീ പിടിച്ചവിവരം അറിയിച്ചത്. ഉടന്‍ ജിജിയും രണ്ടുപേരും തിരികെ കൗന്തിയിലെത്തി. കൃഷിയിടത്തിലേക്ക് തീപടരാതിരിക്കാന്‍ കെടുത്തുന്നതിനിടെ കാല്‍വഴുതി 150 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ജിനോയിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പന പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






