അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ആയിരം ഏക്കര്‍ സ്വദേശി മരിച്ചു
അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ആയിരം ഏക്കര്‍ സ്വദേശി മരിച്ചു

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആയിരം ഏക്കര്‍ സ്വദേശി മരിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ ജ്ഞാനീശ്വരനാണ് മരിച്ചത്. ബുധനാഴ്ച രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പള്ളിപ്പടിയിലാണ് അപകടം. തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ബസാണ് മഹാരാഷ്ട്ര രജിസ്ട്രേഷന്‍ ഹോണ്ട ആക്ടീവയുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജ്ഞാനീശ്വരനെ ഉടന്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയിരം ഏക്കര്‍ സ്വദേശിയായ ജ്ഞാനീശ്വരന്‍ ഏതാനുംനാളുകളായി പൈങ്ങോട്ടൂരിലാണ് താമസം. സുഹൃത്തിന്റെ മരണാനന്തരശുശ്രൂഷയില്‍ പങ്കെടുത്ത് തിരികെ മടങ്ങുംവഴിയാണ് അപകടം.
What's Your Reaction?






