സ്വാന്തനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ ഓണക്കിറ്റ് വിതരണം ചെയ്തു
സ്വാന്തനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ ഓണക്കിറ്റ് വിതരണം ചെയ്തു

ഇടുക്കി: സ്വാന്തനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ കിടപ്പ് രോഗികള്‍ക്ക് ഓണകോടിയും ഓണക്കിറ്റും വിതരണം ചെയ്തു. എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐഎം ശാന്തന്‍പാറ ഏരിയ കമ്മിറ്റിയുടെയും സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഏരിയ കോ-ഓര്‍ഡിനേഷന്റെയും സംയുക്ത നേതൃത്വത്തിലാണ് ശാന്തന്‍പാറ ഏരിയയിലെ പാലിയേറ്റീവ് കിടപ്പ് രോഗികകള്‍ക്ക് ഓണക്കോടി വിതരണവും ഓണകിറ്റ് വിതരണവും നടത്തിയത്. വി എന്‍ മോഹനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍ പി സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഉടുമ്പന്‍ചോല മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ റ്റി എം ജോണ്‍, സിപിഐഎം ഏരിയാ സെക്രട്ടറി വി വി ഷാജി, തിലോത്തമ സോമന്‍, എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് രഘുനാഥ പിള്ള, എസ്എന്‍ഡിപി യോഗം ശാഖാ വൈസ് പ്രസിഡന്റ് സുനില്‍ ,എന്‍ആര്‍ ജയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






