മൂന്നാറില്‍ 'കുടുങ്ങി' സഞ്ചാരികള്‍: പ്രധാനപാതകളില്ലെല്ലാം ഗതാഗതക്കുരുക്ക്
മൂന്നാറില്‍ 'കുടുങ്ങി' സഞ്ചാരികള്‍: പ്രധാനപാതകളില്ലെല്ലാം ഗതാഗതക്കുരുക്ക്

ഇടുക്കി: മധ്യവേനല്‍ അവധി അവസാനിക്കാറായതോടെ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മൂന്നാര്‍- മാട്ടുപ്പെട്ടി റൂട്ടിലും മൂന്നാര്‍- മറയൂര്‍ റൂട്ടിലും മൂന്നാര്‍ ടൗണിലുമായി നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കില്‍പ്പെടുന്നത്. സഞ്ചാരികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടുന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നതോടെ വിനോദയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് മടങ്ങുന്നവരും നിരവധി. പ്രദേശവാസികളും ഓട്ടോ-ടാക്സി തൊഴിലാളികളും ദുരിതത്തിലാണ്. ടൗണ്‍ നിശ്ചലമാകുന്നതോടെ ഓട്ടം വിളിച്ചാല്‍ പോകാനാകാത്ത ഗതികേടിലാണ് ടാക്‌സി തൊഴിലാളികള്‍. രോഗികളുമായെത്തിയ ആംബുലന്‍സ് പോലും ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നു. ഓരോവര്‍ഷവും മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നു. എന്നാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ നടപടി ഇല്ല.
What's Your Reaction?






