വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം കെ തോമസ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. കട്ടപ്പന നഗരത്തിന്റെ വളര്‍ച്ചക്കൊപ്പം വ്യാപാരികളുടെ അംഗബലം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. അംഗങ്ങളില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കാരുണ്യപദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ 9ഗ്രൂപ്പുകളായി തിരിഞ്ഞാണ് ടൗണിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ പി ബഷീര്‍, വൈസ് പ്രസിഡന്റുമാരായ രാജേന്ദ്ര കുറുപ്പ്, ബൈജു വേമ്പേനി, വനിതാ വിങ് ജില്ലാ സെക്രട്ടറി റോസമ്മ മൈക്കിള്‍, ജില്ലാ കമ്മിറ്റിയംഗം ആഗ്‌നസ് ജോസ്, മുംതാസ് ഇബ്രാഹിം, ഷമേജ് കെ ജോര്‍ജ്, ഷിയാസ് എ കെ, അജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






