ടീം ഇടുക്കി സോള്‍ജിയേഴ്സ് അഗതി മന്ദിരങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി
ടീം ഇടുക്കി സോള്‍ജിയേഴ്സ് അഗതി മന്ദിരങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി

ഇടുക്കി: ടീം ഇടുക്കി സോള്‍ജിയേഴ്സ് ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി. ഇന്ത്യന്‍ ആര്‍മി കളരിപ്പയറ്റ് കോച്ച് സുബേദാര്‍ അനീഷ് തോമസ് ശാന്തിഗ്രാം വാഹനത്തിന് ഫ്‌ളാഗ് ഓഫ് ചെയ്തു. അസീസി സ്‌നേഹശ്രമം തോപ്രാംകുടി, നെടുങ്കണ്ടം, കുമിളി സ്‌നേഹസദന്‍ എന്നീ സ്ഥലങ്ങളില്‍ കസേരകള്‍, സ്റ്റൂളുകള്‍, വാഷിങ് മെഷീന്‍, അരി, മറ്റ് ഭക്ഷ്യ സാധനങ്ങള്‍ എന്നിവയാണ് നല്‍കിയത്. സംഘടനയിലെ അംഗങ്ങളുടെ ശമ്പളത്തില്‍നിന്ന് ഒരു തുക മാറ്റി വച്ചാണ് സാധനങ്ങള്‍ വാങ്ങിയത്. ക്യാപ്റ്റന്‍ ജോയി കെ ജെ, ജനറല്‍ സെക്രട്ടറി സുബേദാര്‍ അനീഷ് തോമസ്, ട്രഷറര്‍ ഹാവില്‍ദാര്‍ പ്രദീപ് കുമാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹാവില്‍ദാര്‍ പ്രവീണ്‍ ജോണ്‍സന്‍, ജിജി വര്‍ഗീസ്, സാം കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






