വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം തുടങ്ങി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം തുടങ്ങി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ചിലങ്ക 2025 ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എസ് പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആര്‍ രാമരാജ് അധ്യക്ഷനായി. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ മുഖ്യ പ്രഭാഷണം നടത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജര്‍മലിന്‍, പിടിഎ വൈസ് പ്രസിഡന്റ് സബീര്‍, അധ്യാപകരായ പോള്‍ രാജ്, തങ്കദുരൈ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






