അഖ്സ പാലിയേറ്റീവ് കെയര്‍ പദ്ധതി അടിമാലിയില്‍ തുടങ്ങി
അഖ്സ പാലിയേറ്റീവ് കെയര്‍ പദ്ധതി അടിമാലിയില്‍ തുടങ്ങി

ഇടുക്കി: ഹെല്‍പ്സ് എംപി മീരാന്‍ മെമ്മോറിയല്‍ അഖ്സ പാലിയേറ്റീവ് കെയര്‍ പദ്ധതി അടിമാലിയില്‍ തുടക്കമായി. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ കിടപ്പുരോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും മെഡിക്കല്‍, ഉപകരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കും. അടിമാലി മന്നാങ്കാലയില്‍ ഓഫീസും തുറന്നു. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ അധ്യക്ഷയായി. റെജി നളന്ദ മുഖ്യപ്രഭാഷണം നടത്തി. അഖ്സ ചെയര്‍മാന്‍ നിസാര്‍ ബാഖവി, ഹാഫിസ് മുഹമ്മദ് ഫെരീഫ് അല്‍ അര്‍ഷാദി, സയിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍, അനസ് ഇബ്രാഹിം, കോയ അമ്പാട്ട്, സനിതാ സജി, സയിദ് മുഹമ്മദ് മൂലെത്തൊട്ടി, നിസാര്‍ പെരിങ്ങാട്ട്, ഷെമീര്‍ കിളിയംകോട്ട്, സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






