അശാസ്ത്രീയ നിര്‍മാണം : മാട്ടുക്കട്ട ടൗണില്‍ പുതുതായി ടാര്‍ ചെയ്ത ഭാഗം തകര്‍ന്നു
അശാസ്ത്രീയ നിര്‍മാണം : മാട്ടുക്കട്ട ടൗണില്‍ പുതുതായി ടാര്‍ ചെയ്ത ഭാഗം തകര്‍ന്നു

ഇടുക്കി: മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തീകരിച്ച മാട്ടുക്കട്ട ടൗണില്‍ കഴിഞ്ഞയാഴ്ച ടാര്‍ ചെയ്ത ഭാഗം തകര്‍ന്നതായി പരാതി. മാട്ടുക്കട്ട ടൗണില്‍ നിന്നും അയ്യപ്പന്‍കോവിലേക്ക് തിരിയുന്ന ഭാഗത്താണ് മഴവെള്ളം കെട്ടിനിന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ടൗണ്‍ നവീകരണത്തിന്റ ഭാഗമായി കഴിഞ്ഞ ദിവസം ഐറിഷ് ഓട ഉള്‍പ്പെടെ നിര്‍മിച്ചിരുന്നു. എന്നാല്‍ ടാര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞതോടെ ടാറിങ് പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. അശാസ്ത്രീയ നിര്‍മാണ രീതിയാണ് ഇത്തരത്തില്‍ ടാര്‍ പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ കാരണമെന്ന് വ്യാപാരിയായ ബിജു പറയുന്നു. ഇതോടൊപ്പം മഴപെയ്താല്‍ വെള്ളം ഒഴുകി പോകാതെ കെട്ടിനില്‍ക്കുന്നതായും പരാതിയുണ്ട്. നിരവധി പ്രതിഷേധങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഒടുവില്‍ ടൗണ്‍ നവീകരണം 90% പൂര്‍ത്തിയാകുമ്പോഴും അശാസ്ത്രീയ നിര്‍മാണ രീതികള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാണ്.
What's Your Reaction?






