മഴക്കാഴ്ചകള്‍ തേടിയെത്തിയ സഞ്ചാരികളെ കാണാന്‍ മാട്ടുപ്പെട്ടി ജലാശയം നീന്തിയെത്തി പടയപ്പ
മഴക്കാഴ്ചകള്‍ തേടിയെത്തിയ സഞ്ചാരികളെ കാണാന്‍ മാട്ടുപ്പെട്ടി ജലാശയം നീന്തിയെത്തി പടയപ്പ

ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍നിന്ന് മാട്ടുപ്പെട്ടി ജലാശയം നീന്തി കടന്ന് കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാര്‍ മേഖലയിലെത്തി. മറയൂര്‍ അതിര്‍ത്തിയിലെ ചക്കകാലം കഴിഞ്ഞാല്‍ ഗുണ്ടുമല എസ്റ്റേറ്റിലെ വാഴ കൃഷിയാണ് പടയപ്പയുടെ ലക്ഷ്യം. അതുകഴിഞ്ഞാല്‍ മാട്ടുപ്പെട്ടിയിലെ വഴിയോര കടകള്‍. പിന്നീട് മൂന്നാര്‍ മേഖലയിലെ വിവിധ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാവും യാത്ര. ഇത് തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്തുമെങ്കിലും പടയപ്പ മൂന്നാറുകാര്‍ക്ക് പ്രിയങ്കരനാണ്. കൂടാതെ ഇപ്പോള്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്നതും പടയപ്പയുടെ വിശേഷങ്ങളാണ്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് മാട്ടുപ്പെട്ടി പുല്‍മേട്ടില്‍ ശാന്തനായി തീറ്റ തേടിയ പടയപ്പ മണിക്കൂറുകളോളം സമീപത്തെ പുല്‍മേട്ടില്‍ നിലയുറപ്പിച്ചു. മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിയ സഞ്ചാരികള്‍ക്ക് പടയപ്പയുടെ സാന്നിധ്യം ഇരട്ടി മധുരമായി. നിരവധി സഞ്ചാരികളാണ് പടയപ്പയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. നീണ്ടു വളഞ്ഞ കൊമ്പുകളും ഉയര്‍ന്ന മസ്തകവുമായി ആന സൗന്ദര്യത്തിന്റെ പൂര്‍ണതയായ പടയപ്പ മഴകാഴ്ചകള്‍ തേടി മൂന്നാറിലേക്കെത്തുന്ന സഞ്ചരികള്‍ക് കൗതുക കാഴ്ചയാണ്.
What's Your Reaction?






